(ആത്മരോഷത്തിന്‍റെ അത്യുന്നതങ്ങളില്‍))
ആരെയാണ് നാം അഭിനന്ദിക്കാറുള്ളത് ?
ചിന്തിച്ചു മറുപടി പറയേണ്ട ചോദ്യമാണ്..
ആത്മാര്‍ഥതയോടെ...
നുണ പറയേണ്ടി വന്നേക്കും...
കാരണം പലരും ആര്‍ക്കു നേരെ ആണ് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നീട്ടി പിടിക്കുന്നത് എന്നത് അവര്‍ക്കറിയാവുന്ന കാര്യമാണ്..
തുറന്നു സമ്മതിക്കാത്ത അത്തരക്കാരെ കുറിച്ചാണ് ഇന്നെന്‍റെ വിലയിരുത്തല്‍..
ഇതെന്‍റെ മാത്രം അഭിപ്രായമാണ്..
എന്‍റെ മാത്രം നിരീക്ഷണമാണ്..
ഇതിനെ വിഭാഗങ്ങളായി തിരിക്കേണ്ടി വരും..
ഒരു അഭിനന്ദനം ഉണ്ട്.. ഹൃദയത്തില്‍ നിന്നൊഴുകി പുറത്തേക്കു പ്രവഹിക്കുന്നവ..
അതു സാധാരണയായി മാതാപിതാക്കള്‍ മക്കള്‍ക്കും, മക്കള്‍ മാതാപിതാക്കള്‍ക്കും, സഹോദരീസഹോദരന്മാര്‍ തമ്മാമ്മിലും ഒക്കെ കൈ മാറുന്നതാണ്... അത്തരം ആത്മാര്‍ഥതയുള്ള കൈമാറ്റത്തെ കുറിച്ച് പരാമര്‍ശിക്കാനല്ല എന്റെ ഈ കുറിപ്പ്..
അസൂയ നിറഞ്ഞു തുളുമ്പുന്ന സാഹചര്യത്തില്‍ നേരിട്ടല്ലാതെ മറ്റേതെങ്കിലും വഴി അഭിനന്ദനം അറിയിക്കാനവും ആളുകള്‍ ശ്രമിക്കുക.. (കണ്ണുകള്‍ സത്യം പറഞ്ഞെക്കാവുന്ന സാഹചര്യത്തില്‍ ഒളിച്ചിരിക്കാനും ബന്ധങ്ങള്‍ തുടരാനും അനേക മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു പേടിക്കണം അല്ലെ)
ഭയമില്ലാതെ അഭിനന്ദിക്കുന്നതു തന്നെക്കാള്‍ വളരില്ല എന്നുറപ്പുള്ള ഒരാളെ ആയിരിക്കും.. അതാണ് ലോകസത്യം..
ഇവന്‍ അല്ലെങ്കില്‍ ഇവള്‍ എന്നേക്കാള്‍ വളരുമെന്ന് മനസ്സിന് സംശയം തോന്നിയാല്‍ തീര്‍ന്നു.. (ദുഖകരമായ സത്യം ഈ പ്രവണത കൂടുതലും പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ് എന്നതാണ്.. പറയാന്‍ വേദനയുണ്ട്.. കാരണം ഞാനും ഒരു സ്ത്രീയല്ലേ? പക്ഷെ പുരുഷന്മാരും മോശക്കാരല്ല.. എന്നാലും വളരെ പ്രത്യക്ഷമായ രീതിയില്‍ പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ് എന്നാണ് ഞാനുദ്ദേശിച്ചത്.. )
തന്നെക്കാള്‍ താഴ്ന്ന ഒരാളെ അഭിനന്ദിച്ചു കൊണ്ട് താന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ മിടുക്കരാണെന്ന് തെളിയിക്കുന്ന വിഭാഗം..
എനിക്കത്തരക്കാരെ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും..
അവരുടെ മുഖംമൂടി വലിച്ചു കീറി കാറ്റില്‍ പറത്താന്‍ തോന്നും..
ഈ അഭിനയം നിറുത്തൂ എന്നാക്രോശിക്കാന്‍ തോന്നും...
ഈ പൊള്ളത്തരം ഞാന്‍ പൊളിച്ചടുക്കും എന്ന് വെല്ലുവിളിക്കാന്‍ തോന്നും...
തോന്നലുകള്‍ മാത്രമാണ്.. അല്ലെങ്കില്‍ വെറും ആഗ്രഹങ്ങള്‍..
എങ്ങിനെ പ്രതികരിക്കാന്‍..
പ്രതികരണശേഷി നഷ്ടപ്പെട്ട് വെറും നോക്കുകുത്തിയായി അധപധിക്കേണ്ട ഒരുപാട് സാഹചര്യങ്ങള്‍ ജീവിതത്തിലുണ്ട്..
പ്രതികരിക്കാന്‍ കഴിയാത്ത അത്തരം സാഹചര്യങ്ങളില്‍ ആത്മരോഷകൊടുമുടികളില്‍ വിഹരിക്കുമ്പോള്‍ ഞാന്‍ പേനയെടുക്കും...
4 comments:
Aatmarosham ozhukkikalayan penapolum koottillathavar... Avarenthu cheyyum?
ചോദ്യം എനിക്കിഷ്ടായിട്ടോ വിദ്യകുട്ടീ.....
സത്യം പറഞ്ഞാല്‍ ഒന്ന് അഭിനന്ദിക്കാന്‍ തോന്നുന്നുണ്ട്..തുറന്ന എഴുത്ത്..മനസ്സില്‍ ഉള്ളതെല്ലാം വാക്കുകളിലൂടെ പുറത്തു വന്ന പോലെ..എവിടെയും എഡിറ്റ് ചെയ്ത ഫീലിംഗ് ഉണ്ടായില്ല...
സത്യം പറഞ്ഞാല്‍ ഒന്ന് അഭിനന്ദിക്കാന്‍ തോന്നുന്നുണ്ട്..തുറന്ന എഴുത്ത്..മനസ്സില്‍ ഉള്ളതെല്ലാം വാക്കുകളിലൂടെ പുറത്തു വന്ന പോലെ..എവിടെയും എഡിറ്റ് ചെയ്ത ഫീലിംഗ് ഉണ്ടായില്ല...
Post a Comment