Monday, 10 June 2013

ശൂര്പ്പണേഖപ്രണയത്തിനായി സ്തനങ്ങളെ ബലി കഴിക്കേണ്ടി വന്ന ഹതഭാഗ്യാണ് ശൂര്പ്പണേഖ .. ഇതെന്റെ വാക്കുകളല്ല..


 
ഈയടുത് ഒരു സുഹൃത്ത്‌ ഫേസ് ബുക്ക് സ്റ്റാറ്റസ് ആയി എഴുതി കണ്ടതാണീ വരികൾ..

 
എനിക്ക് തീരെ യോജിക്കാൻ കഴിയാത്തത് കൊണ്ട് വെറുതെ ഒന്ന് പ്രതികരിച്ചാലോ എന്ന് തോന്നി..

(picture courtsey : Google)
ഈയൊരു നിഗമനവും ശൂര്പ്പണേഖയെ വിശുദ്ധയായി അവരോധിച്ചതിലും എനിക്ക് വിയോജിപ്പുണ്ട്..

 
ഒരു പ്രണയകഥയിൽ ബലിയാടാകേണ്ടി വന്ന ഭാഗ്യം കേട്ട സ്ത്രീയല്ല ശൂര്പ്പണേഖ.. ആരൊക്കെ എങ്ങനെയൊക്കെ വാദിച്ചാലും വിശുദ്ധപ്രണയിനിയായി ചിത്രീകരിക്കാൻ സാങ്കേതികമായി യോഗ്യതയില്ലാത്ത സ്ത്രീ/രാക്ഷസി തന്നെയാണ് അവർ..

 
വനത്തിലലഞ്ഞു നടന്ന ശൂര്പ്പണേഖ പുരുഷ കോമളരൂപനായ രാമനെ കാണുന്നു.. ശ്രീരാമന്റെ രൂപസൌകുമാര്യത്തിൽ മോഹവിവശയും, കാമാർത്തയുമായ അവൾ വിവാഹാഭ്യർതനയുമായി രാമനരികിലെത്തി.. ഇത്തരുണത്തിൽ രാമനെ മോഹിപ്പിക്കാൻ ഒരു സുന്ദരിയുടെ വേഷത്തിൽ, സ്വന്തം രക്ഷസീരൂപം ഒളിപ്പിച്ച്ചാണ് എത്തിയതെന്ന് രാമായണം പറയുന്നു..

 
അല്ലയോ സ്ത്രീ.. ഞാൻ വിവാഹിതനാണ്.. ആ സ്ത്രീരത്നം ആണെന്റെ ധര്മ്മപത്നി .. രാമൻ സീതയ്ക്ക് നേരെ വിരല ചൂണ്ടി..

 
രാമൻ നിരസിച്ച പ്രണയത്തിൽ നിരാശയാകാതെ അവൾ ഉടൻ ലക്ഷ്മണനടുത്തെത്തി.. കുമാരാ എന്റെ പ്രണയം സ്വീകരിക്കൂ.. ഊര്മിലയുടെ പതിയായ ലക്ഷ്മണനും ആ പ്രണയത്തെ തിരസ്കരിച്ചു.. ഈ സ്ത്രീയനെന്റെ പ്രണയങ്ങളെ തച്ചുടച്ചതെന്നു ആക്രോശിച്ചു സീതയെ വധിക്കാൻ ശൂര്പ്പനേഖ പാഞ്ഞടുത്തു.. അപ്പോഴാണ്‌ ലക്ഷ്മണൻ അവളുടെ മൂക്കും മുലകളും ച്ഛെദിക്കുന്നതു.. സ്ത്രീയെ അത്തരത്തിൽ ആക്രമിച്ചതിലെ ശരിയും തെറ്റും വിവേചിക്കനല്ല എന്റെ ശ്രമം.

 
മറിച്ച് തന്റെ പ്രണയത്തിനും, കാമദാഹതിനും എതിര് നില്ക്കുന്നു എന്ന് തോന്നിയ സ്ത്രീയെ വധിക്കാൻ കയ്യുയർത്തിയ മറ്റൊരു സ്ത്രീക്ക് കിട്ടിയ ശിക്ഷ - അഥവാ പാഠം.. അതാണ്‌ ശൂര്പ്പണേഖയുടെ ദുരന്തം..

 
എന്താണ് പ്രണയം? കാലം തെറ്റിയും, നേരം തെറ്റിയും, വേണ്ടിടത്തും, വേണ്ടാത്തിടത്തും തലയിട്ടും, എത്തി നോക്കിയും, മൂക്ക് നീട്ടിയും, സ്വന്തം വ്യക്തിത്വത്തെ കളഞ്ഞു കുളിച്ച ഒരപൂര്വ്വ പ്രതിഭാസമായിരിക്കുന്നു പ്രണയം..

 
ആര്ക്കും ആരോടും എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാം.. മനസ്സിന്റെ അത്തരം ചാപല്യങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ എവിടെയും വേണം ഒരു മര്യാദ.. ഒരു ന്യായം.. മറ്റൊരു സ്ത്രീയുടെ പുരുഷനെ (ഭർത്താവാകട്ടെ, കാമുകനാകട്ടെ, അല്ലെങ്കിൽ ഇന്നത്തെ പുത്തൻ രീതിയിൽ ലിവ് ഇന് പാര്ട്ടനെർ ആകട്ടെ) കണ്ടത് മുതൽ എനിക്കെന്റെ കാമാവിചാരങ്ങളെ നിയന്ത്രിക്കാനകുന്നില്ല എന്ന കാരണത്താൽ അവനെ വല വീശി സ്വന്തമാക്കാൻ ശ്രമിക്കുന്ന, അതിനു തടസ്സമായി നില്ക്കുന്ന അവകാശിയെ ഇല്ലായ്മ ചെയ്യണമെന്ന കുടിലബുദ്ധിയെ പ്രോത്സാഹിപ്പിക്കലല്ലേ ശൂര്പ്പണേഖയെ പിന്താങ്ങുന്നതിലൂടെ നമ്മൾ ചെയ്യുന്നത്.. സീതയെ പ്രകീര്ത്തിക്കേണ്ട ഭാരത പാരമ്പര്യം എന്ന് മുതലാണ്‌ ശൂര്പ്പനെഖക്ക് പിന്നാലെ ആയത് ?? ഈ ചിന്താന്തരത്തെ അവഗണിക്കാൻ വയ്യ. ഒരായിരം ശൂര്പന്ഖമാർ, ഞങ്ങൾ സ്ത്രീ പ്രതിനിടികൾ എന്നാക്രോശിച്ചു തേർവാഴ്ച നടത്തുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഒരു വങ്കത്തം എഴുന്നള്ളിക്കുന്നവരെ കുറ്റപെടുത്താനൊക്കില്ല. മുറിച്ചു മാറ്റപെട്ട സ്തനങ്ങൽക്കൊപ്പം ചേദിക്കപ്പെട്ട ഒരു മൂക്ക് കൂടിയുണ്ടായിരുന്നു.. പക്ഷെ സ്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനിടയിൽ ആ മൂക്കിനെ വിസ്മരിക്കുന്നതിലൂടെ തന്നെ നമ്മുടെ ഒക്കെ ചിന്തഗതിയെന്തെന്നുള്ളതിലേക്കു വെളിച്ചം വീശുന്നു..

 
സീതയായി മാറണമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.. അത്രയും ത്യാഗിനിയായ ഒരു സ്ത്രീയായി മാറാൻ നമുക്കൊന്നും സാധിക്കില്ല.. ആവശ്യവുമില്ല.. പക്ഷെ ശൂര്പ്പണേഖമാരകാതെ ജീവിക്കനെങ്കിലും ശ്രമിക്കണം..