(ഒരു ചിന്താശകലം)
ആരാണ് തിരക്കുള്ളവര്‍?
ആരാണ് തിരക്കുള്ളവര്‍?
ആരാണ് വെറുതെ ഇരിക്കുന്നവര്‍?
ഒരു മെയില്‍ വന്ന ഉടന്‍ തന്നെ നിങ്ങള്‍ മറുപടി അയച്ചു നോക്കൂ..
എന്തായിരിക്കും അതു ലഭിച്ച ആളുടെ പ്രതികരണം?
ആഹാ.. അവിടെ തന്നെ ഇരുപ്പാണോ?
വേറെ പണിയൊന്നുമില്ല അല്ലെ?
എങ്ങനെയുണ്ട്?
അതു കൊണ്ട് ഞാന്‍ ഒരു കാര്യം പഠിച്ചു.. ആരെങ്കിലും ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം രണ്ടു ദിവസം കഴിഞ്ഞേ കൊടുക്കാവൂ എന്ന്...
ഞാന്‍ പരാജയപ്പെടും.. കാരണം എനിക്കങ്ങിനെ കണ്ടില്ലെന്നു നടിച്ചിരിക്കാന്‍ പ്രയാസമാണ്..
പലപ്പോഴും നമ്മള്‍ സമയം കണ്ടെത്തി മറ്റുള്ളവരെ കുറിച്ചന്വേഷിക്കുമ്പോള്‍ ഉടന്‍ ഒരു ചോദ്യം കേള്‍ക്കാം..
ഇത് തന്നെയാ പണി അല്ലെ? എപ്പോ നോക്കിയാലും ഇന്‍റര്‍നെറ്റില്‍ ആണല്ലേ..
പ്രതികരിക്കണമെന്ന് തോന്നുന്ന നിമിഷങ്ങള്‍..
പക്ഷെ നാം സമയം കണ്ടെത്തുന്നു എന്നതില്‍ സന്തോഷം പ്രകടിപ്പിക്കാതവരോടെന്തു പറയാന്‍..
തീര്‍ച്ചയായും രാവും പകലും ഈ യന്ത്രത്തിന് മുന്നില്‍ ഞാന്‍ ചടഞ്ഞിരിക്കുന്നില്ല..
എന്റെ വീട്ടിലെ കഞ്ഞിയും കറിയും വക്കുന്നത് ഞാന്‍ തന്നെ...
എന്റെ കുട്ടിയെ പഠിപ്പിക്കുന്നതും, തുണി അലക്കുന്നതും, വീട് തൂത്തു വാരുന്നതും ഞാന്‍ തന്നെ..
ദിവസവും ഭര്‍ത്താവിനു ചോറ് പാത്രത്തിലാക്കി കൊടുത്തു വിടുന്നത് ഞാന്‍ തന്നെ....
ഇതൊക്കെ ഞാന്‍ വിളിച്ചു കൂവണമോ?
എന്റെ തിരക്കുകള്‍ക്കിടയില്‍ അല്പം സമയം കണ്ടെത്തി ഞാന്‍ നിങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സമയം കണ്ടെത്തിയതാണ് സഹോദര/സഹോദരി എന്ന് പറയണോ?
അതു പറഞ്ഞാല്‍ മനസ്സിലാക്കുന്ന ഒരാള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു..
അതു കൊണ്ട് ആരെങ്കിലും ചോദ്യം ചോദിച്ചാല്‍ ഉടന്‍ ഉത്തരം നല്‍കാതിരിക്കുക..
തിരക്കഭിനയിക്കുക.. ജീവിത വിജയത്തിന്റെ ഒരു താക്കോല്‍....
1 comment:
Nooru maarku... Njaan parayaanaagrahichathaanithu...
Post a Comment