Monday, 27 February 2012

ഏകാന്തത ...






ഏകാന്തതയെ ക്ഷണിച്ചു വരുത്താം.. ചിലപ്പോള്‍ ക്ഷണിക്കാതെ, നിനക്കാതെ നാം ഏകാന്തതയിലേക്ക് കാല്‍ വഴുതി വീഴും..

മറ്റാരും കൂട്ടില്ലാതെ തനിച്ചിരിക്കുന്ന ചില നിമിഷങ്ങളിലാണ് നാം നമ്മെ തിരിച്ചറിയുന്നത്‌.. .... അതെ..
അതിനെ ഒറ്റപ്പെടലായി കണക്കാക്കുക അസാധ്യം.. ഏതു തിരക്കിലും നാം നമ്മുടെതായ കുറച്ചു സമയം ആഗ്രഹിക്കും.. ഞാന്‍ അങ്ങനെയാണ്.. എന്റേതായ ചില നിമിഷങ്ങള്‍....
മോശം ആളുകള്‍ കൂട്ടുണ്ടാകുന്നതിനെക്കാള്‍ എത്രയോ നല്ലതാണീ
തനിച്ചുള്ള പ്രയാണം.. ആരോടും ബാധ്യതകളില്ലാതെ ആരോടും കടപ്പാടിന്റെ പേരില്‍ തല കുനിക്കാതെ.. ആരോടും ഉത്തരം പറയണ്ടാത്ത പ്രയാണം..

2 comments:

Indu said...

ഒറ്റക്കുള്ള ഇത്തരം യാത്രകള്‍ നടത്തുന്നവര്‍ വിരളമാണ്...അത് കൊണ്ട് തന്നെ മറ്റു 'ജീവജാല'ങ്ങള്‍ക്ക് ഇവരെ പെട്ടെന്ന് ദഹിക്കില്ല..കൂട്ടം വിട്ട കുഞ്ഞാടുകളാണ് അവര്‍ക്കിവര്‍..അവര്‍ ഇക്കൂട്ടരെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും...പിടിച്ചു കെട്ടി കൂടെ നിര്‍ത്താന്‍ ശ്രമിക്കും..അനുഭവം..

Sreedevi .M. Menon said...

ശരിയാണ്.