Friday, 12 October 2012

ബലാല്‍സംഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ഒറ്റമൂലി - താലി



(ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍.. ))

വിവാഹപ്രായം ഉയര്‍ത്തിയാല്‍ എങ്ങിനെയാണ് ബലാത്സംഗ നിരക്ക് കുറയ്ക്കാമെന്ന് ശ്രീ ഓം പ്രകാശ്‌ പ്രസ്താവിച്ചത്?? ഹരിയാനയിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചാല്‍ പിന്നീടവരെ ആരും ബലാല്‍സംഗം ചെയ്യില്ലെന്ന് ചവ്ത്താലസാറിനു ഉറപ്പു പറയാന്‍ സാധിക്കുമോ?? 
അപ്പോള്‍ വിവാഹത്തോടെ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാം എന്നാണോ ഉദ്ദേശിച്ചത്? സ്ത്രീയെ പിച്ചി ചീന്താന്‍ വരുന്നവന്‍ അവളുടെ നെഞ്ചിലെക്കൊന്നു  നോക്കും.. അവിടെ താലി കണ്ടാല്‍ സലാം സഹോദരി എന്ന് പറഞ്ഞു ആ വിദ്വാന്‍ നടന്നു നീങ്ങും.. അതായിരിക്കുമോ സംഭവിക്കുക? 
അല്ലയോ മഹാനായ ചവ്താല.. പ്രസവിച്ചു ഭൂമി കണ്ട ഉടന്‍ അവളെ ഒരു താലി ചാര്‍ത്തിച്ചേക്കൂ... ആ നിമിഷം നഷ്ടപെടുന്ന സുരക്ഷിതത്വം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്ന വാഗ്ദാനം നീട്ടിയാല്‍ തയ്യാര്‍..... 
സ്ത്രീക്ക് വിവാഹപ്രായം നിശ്ചയിക്കാന്‍ ഇയാള്‍ കാണിക്കുന്ന ഈ ശുഷ്കാന്തി പുരുഷന്‍റെ പൌരുഷം നശിപ്പിക്കാന്‍ കാണിച്ചാല്‍ ഒരു പക്ഷെ ഈ പ്രശ്നം കുറെ കൂടി എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നു.. 

2 comments:

pallavi said...

ശ്രീദേവി,
ചൌതാലയോട് ക്ഷമിക്കു..
ഒരു ദുര്‍ബല നിമിഷത്തില്‍ ഉള്ളിലിരുപ്പ് പുറത്തായിപ്പോയതാണ്..:)
നമ്മുടെ ഭരണകര്‍ത്താക്കള്‍, സ്വയം പ്രഖ്യാപിത രക്ഷിതാക്കള്‍
ഇവരുടെയൊക്കെ തലയില്‍ ഇതിലും വിചിത്രമായ പല
ആശയങ്ങളുമുണ്ട്, മിണ്ടുന്നില്ലെന്നു മാത്രം..

Sureshkumar Punjhayil said...

Paurushamillatha Purushanum, Sthreethwathamillatha Sthreeyum ...!!!