പച്ചക്കുതിരയെ ദേശീയമൃഗമായി അവരോധിക്കാനുള്ള ഉപാധിയോടൊപ്പം, അവയ്ക്കായി ഒരു സംരക്ഷണകേന്ദ്രം കൂടി തുടങ്ങാനുള്ള പദ്ധതിയെ പ്രതിപക്ഷം പോലും സഹര്‍ഷം സ്വാഗതം ചെയ്തു..
ദേഹം മുഴുവന്‍ കാവിയും കറുപ്പും വരകളുള്ള വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ബംഗാള്‍
കടുവകളെക്കാള്‍ എന്ത് കൊണ്ടും മെച്ചം സുലഭമായി കാണുന്ന പച്ചക്കുതിരകളെ ആദരിക്കുന്നതാണ് എന്നതാണ് ഭരണപക്ഷത്തിന്റെ വാദം..
കേരളത്തിന്റെ ആസ്ഥാന മൃഗമായ ആനയെയും, ദേശീയമൃഗമായ കടുവയും തല്ക്കാലം മറന്നേക്കൂ എന്നാണ് അവരുടെ ആവശ്യം.. ദേശീയമൃഗം പച്ചക്കുതിര തന്നെ..
പച്ചക്കുതിരയെന്ന ഈ ചങ്ങാതിയുടെ മുഖത്ത് കരി വാരി തേക്കാന്‍ ഈ ദേഹത്തെ അലസനും, സുഖിയനുമാകി ചിത്രീകരിച്ചിരുന്ന പഴങ്കഥകളൊക്കെ ഇനി മേലില്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു ഉദാഹരിക്കുന്ന പതിവുകള്‍ മുത്തശ്ശിമാരും, മാതാപിതാക്കളും നിറുത്തേണ്ടതാണ് എന്ന നിയമം നടപ്പില്‍ വരുത്തണമോ എന്ന് ഭരിക്കുന്നവര്‍ ചിന്തിക്കുന്നുണ്ട്..
കൂട്ടത്തില്‍ ദേശീയപക്ഷിയായ മയിലിനും വിശ്രമം കൊടുത്താലോ എന്നൊരാലോചന സര്‍ക്കാരിന്റെ കര്‍മ പദ്ധതിയില്‍ ഉണ്ട്..
പച്ചപനങ്കിളിയായ തത്തമ്മയാണ് ഇനി നമ്മുടെ ദേശീയപക്ഷി..
സര്‍കാരിന്റെ ഈ രണ്ടു പുതിയ ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ, വഴിയരികില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പറയാന്‍ തത്തമ്മയെ ഉപയോഗിക്കുന്നവര്‍, ആ തൊഴില്‍ ഉപേക്ഷിക്കുകയോ, തത്തമ്മക്ക് പകരം കാക്ക, പ്രാവ് തുടങ്ങിയ പക്ഷികളെയോ, എന്തിനധികം പറയുന്നു, മയിലിനെ
വരെയോ ഉപയോഗിക്കുന്നതാവും അഭികാമ്യം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്.. .
പച്ചക്കറി വിപണനരംഗത്തും ചില ഭേദഗതികള്‍ നടപ്പിലാക്കാന്‍ പ്രസ്തുത സര്‍ക്കാരിനുദ്ദേശമുണ്ട്.. പച്ച നിറമുള്ള പച്ചക്കറികള്‍ - കക്കിരിക്ക (പച്ച മാത്രം), പച്ച ചീര, കുമ്പളങ്ങ, മുരിങ്ങക്കായ തുടങ്ങിയ കാര്‍ഷിക വിളകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും, തദ്വാരാ, ഇവയുടെ കൃഷിയും, വിളവെടുപ്പും, ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്..
ദേശീയ നിറമായി പച്ചയെ പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് നമ്മുടെ ബഹുമാന്യനായ മന്ത്രി അവര്‍കള്‍ നമ്മള് വിഡ്ഢികളായ വോട്ടെര്‍മാരെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു..
നമുക്കിനി പച്ച മനുഷ്യരായി മുന്നേറാം...
ജയ് ഹിന്ദ്...
12 comments:
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍
Chechi, Valare nannayittundu, very nice one...
thanks da....
പച്ചപ്പനനം തത്തെ എന്ന പാട്ട് സ്കൂളില്‍ പ്രാര്‍ഥനാ ഗാനമായി ഉപയോഗിക്കേണ്ടി വരുമോ !
(ജാലകം അഗ്ഗ്രിഗട്ടരില് ജോയിന്‍ ചെയ്യു..കൂടുതല്‍ ആളുകളിലേക്ക് ബ്ലോഗ് എത്തട്ടെ...)
http://www.cyberjalakam.com/aggr/
നന്ദി വില്ലേജ് മാന്‍.. ജോയിന്‍ ചെയ്തു കേട്ടോ..
ഇപ്പറഞ്ഞത് പച്ച’പ്പരമാര്‍ത്ഥം
അല്ലല്ല ഇപ്പറഞ്ഞത് പച്ച’ക്കള്ളം
വായിച്ചു നന്നായിടുണ്ട്
വായിച്ചു നന്നായിടുണ്ട്
ഞാനൊരു പച്ച ബ്ലോഗറാണ്.
എന്ന്വെച്ചാ പച്ച മനുഷ്യന്റെ പരിഷ്കരിച്ച പതിപ്പ്!
നന്നായിരിക്കുന്നു ചേച്ചീ. ആശംസകള്‍
പ്രോത്സാഹനങ്ങള്‍ക്ക് നന്ദി....
ചേച്ചി.. ഉഷാറായി. ഇനിയും ഇതുവഴി വരാമേ... :)
ചേച്ചി.. ഉഷാറായി. ഇനിയും ഇതുവഴി വരാമേ...
Post a Comment