(ഒരു ചെറുകഥ)
അയാള്‍ ആലോചനയിലാണ്..
ഇന്ന് അല്ലെങ്കില്‍ നാളെ.. അതു മല്ലെങ്കില്‍ മറ്റന്നാള്‍ (അതിനപ്പുറം പറ്റില്ല) ഒരു മഹദ് സാഹിത്യകാരനായി അറിയപ്പെടാനുള് ള ചില മാര്ഗ്ഗങ്ങള്‍ ആവിഷക് കരിക്കുന്നതിന്റെ അവസാന ഘട്ടം എ ന്ന് വേണമെങ്കില്‍ പറയാം..
ഇതുമല്ലെങ്കില്‍ പഴയ കണക്കെഴുത് ത് പണിക്കു തന്നെ പോകാം..
പക്ഷേ സാഹിത്യത്തിന്റെ ലേബലില്‍ തന്നെ അറിയപ്പെടണം..
അതിനാണല്ലോ ഭാര്യയെ ഉപേക്ഷിച് ചതും, മക്കളെ തിരിഞ്ഞു നോക്കാത് തതും, അച്ഛനുമമ്മയും മരിച്ചപ്പോ ള്‍ പോലും വീട്ടില്‍ പോകാതിരുന് നതും..
തന്റെ എഴുത്ത് ആകെ പ്രശ്നമാണെ ന്ന് വായനക്കാരും നിരൂപകരും, ചില സാഹിത്യകാരന്മാരും വിലയിരുത്തി യിരിക്കുന്നു..
ലാളിത്യം കൂടി പോയി.. കുറച്ചു ക ൂടെ മനുഷ്യന് മനസ്സിലാകാത്ത ഭാ ഷയെടുത്തു കൈകാര്യം ചെയ്താല്‍ നില നിലക്കാമെന്ന്..
തിരിച്ചും, മറിച്ചും, വളച്ചും, ചെരിച്ചും എഴുതിയിട്ടും കനം വരു ന്നില്ല.. എന്തെഴുതിയാലും അതൊക് കെ വായിക്കുന്നവര്ക്ക് മനസ്സി ലാകുന്നു.
ഇവന്മാര്ക്ക് മനസ്സിലാകരുത് എ ന്ന് കരുതിയാണ് കഴിഞ്ഞ കഥയില്‍ അങ്ങനെയൊരു വളച്ചൊടിക്കല്‍ നടത്തി, ഉഗ്രന്‍ പദങ്ങള്‍ എടുത്തു പ് രയോഗിച്ചത്..
"ഉത്കൃഷ്ടമായ ബന്ധങ്ങളെ വിഷലിപ്തമാക്കി വിവാദം സൃഷ്ടിച് ചു അതില്‍ നിന്ന് ലാഭം നേടിയെടു ക്കുന്ന നരാധമന്മാരെ കണ്ടെടുത് തു ഉന്മൂലനം ചെയ്യുക വഴി, മലീ മസമായി കൊണ്ടിരിക്കുന്ന ഈ സമൂ ഹത്തിന്റെ മുഖച്ഛായ മാറ്റി, ഒര ു സമൂഹ്യപരിവര്ത്തനം നടത്തുക എ ന്നാ ലക്ഷ്യതോടെ മുന്നേറിയ വി നയന്‍ ഒറ്റപ്പെട്ടു പോയി..
അന്ത്യനിമിഷങ്ങളില്‍ രേഖ വിനയനോ ട് ചേര്ന്നിരുന്നു..
ദീര്ഘനിശ്വാസങ്ങളുടെ അകമ്പടിയോ ടെ മെല്ലെ മൊഴിഞ്ഞു..
ജന്മം പുണ്യമാണ്.. ഇല്ലാതാകുന്ന നിമിഷത്തോടെ യാത്ര ചൊല്ലുന്ന ആ ത്മാവ് മറ്റൊരു ശരീരം കണ്ടെത്തി തന്‍റെ കര്മം
പൂര്ത്തീകരിക്കുന്നു.. എന്റെ ശ്വാസം നിലച്ചാല്‍ വിനയന്‍ ഓര് ക്കണം രേഖ മറ്റൊരു ശരീരത്തിലേക് ക് പ്രവേശിച്ചു കഴിഞ്ഞെന്ന്.. അ തൊരിക്കലുമൊരവസാനമല്ല...
ഒരു പ്രപഞ്ച രഹസ്യം മാത്രം..
നിരന്തരമായ പ്രവര്ത്തി കൊണ്ടേ ആശയങ്ങളെ പ്രാവര്ത്തികമാക്കാന്‍ സാധിക്കൂ...
നൈരന്തര്യം കണക്കാക്കാതെ വരും ജ ന്മത്തിന്റെ കാത്തിരിപ്പിലേക്ക് - പുതിയ മിടിപ്പിലേക്ക് കാലൂന് നുന്ന നിന്നെ സ്നേഹിച്ച പെണ്‍കു ട്ടിക്ക് നീ മംഗളങ്ങള്‍ നേരണം.. .
നിയോഗം..
നിന്‍റെ കര്മം മറ്റൊന്നാണ്.. അ തിനായി മാത്രം നീ ചരിക്കുക.. ഓര ്മ്മകള് ശാപങ്ങള്‍ മാത്രമെന്ന സത്യം മനനം ചെയ്യുക.. "
ഏറ്റില്ല.. എന്ന് മാത്രമോ ചീറ് റി പോയി എന്ന് വേണമെങ്കില്‍ പറയ ാം.. ഈ കനം പോരഞ്ഞിട്ടാണോ.. സര് വ്വമാന എഴുത്തുകാരുടെയും കനപ് പെട്ട പുസ്തകങ്ങള്‍ ചവച്ചിറക് കിയിട്ടും, ഫലം കാണുന്നില്ല..
എല്ലാ വിധ ചേരുവകളും ചേര്‍ത്തി ട്ടും പരിഹസിക്കാനായിട്ടു കൂടി ഒരുത്തനും എന്റെ പുസ്തകം തൊടു ന്നില്ല..
മനുഷ്യന് മനസ്സിലായാലും മനസ്സി ലാകാതെ നില്ക്കുന്ന ഒരെഴുത്ത് രീതി അവലംബിക്കണം..
സാധ്യമോ?
പേന അയാള്‍ നിലത്തു വച്ചു... കട ലാസുകെട്ടുകള് ഒതുക്കി മേശക് കരികിലെ ചുമരിനോട് ചേര്‍ത്ത് വച ്ചു...
ജനങ്ങള്‍ വായിച്ചാലെ എഴുത്തുകാ രന് തൃപ്തിയുള്ളൂ..
ആ പ്രക്രിയ ഇവിടെ പരാജയപ്പെട്ടി രിക്കുന്നു..
എഴുതാനായി മെനക്കെട്ട് നേരം കളഞ്ഞു താടി വളര്‍ത്തി ഇവിടെ ഇരുന്നിട്ട് വല്ല പ്രയോ ജനവുമുണ്ടായോ?
എഴുത്ത് മനസ്സിലേക്ക് കടന്നു വര ണം.. കഥയും, കഥാപാത്രങ്ങളും സ് വയം അവതരിക്കണം.. സൃഷ്ടി എളുപ് പമല്ല..
ഇപ്പോള്‍ ഇവിടെ ഇയാള്‍ വിജയിച് ചിരിക്കുന്നു.. തിരിച്ചറിവ് വി ജയമല്ലേ?
അന്വേഷിച്ചതെന്തോക്കയോ... കണ്ടെ ത്തിയത് മറ്റെന്തൊക്കെയോ...
തീര്ച്ചയായും ഒരവസരം വന്നാല്‍, ആശയങ്ങള്‍ മനസ്സില്‍ ഊറി കൂടി എന്നെ എരിപൊരി സഞ്ചാരം കൊള്ളിച് ചാല്... വായനക്കാരാ, നിനക്ക് മനസ്സിലാകാത്ത ഭാഷ എനിക്ക് വഴങ് ങിയാല് ഞാന്‍ തിരിച്ചു വരാം.. അയാള്‍ ആത്മഗതം ഉറക്കെ ഉരുവിട് ടു...
ഈ തിരിച്ചുപോക്ക് എനിക്ക് സമാധാ നം തന്നില്ലെങ്കില്‍ ഒരു പക്ഷേ എനിക്ക് വഴങ്ങുന്ന ആ ഭാഷയുമായി ഞാന്‍ തിരിച്ചു വന്നേക്കും..
തല്ക്കാലം വിട.. അയാള്‍ ആശ്വാ സത്തോടെ കിടക്കയില്‍ കയറി മലര് ന്നു കിടന്നു...