Monday, 30 April 2012
Friday, 20 April 2012
എന്താണ് കമ്മ്യൂണിസം?
എന്താണ് കമ്മ്യൂണിസം?
ഫേസ് ബുക്കില്‍ നാട്ടിലെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന കുറെ പേര്‍ അന്യനാട്ടില്‍ ബൂര്‍ഷകള്‍ ആയല്ലേ വിലസുന്നത്.. ബൂര്‍ഷകള്‍ക്ക് വേണ്ടി സംസാരിച്ചു, ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ എന്ന് പ്രസംഗിക്കുന്നതിനെക്കാള്‍ ഭേദം മിണ്ടാതിരിക്കുന്നതല്ലേ.. രാവിലെ എഴുന്നേറ്റു വായില്‍ കൊള്ളാത്ത വലിയ കാര്യങ്ങള്‍ ഒക്കെ സ്റ്റാറ്റസ് ആയി ചര്‍ദ്ദിച്ചു ഞങ്ങള്‍ എന്തോ വലിയ കാര്യം ചെയ്തു, പറഞ്ഞു എന്ന മട്ടില്‍ ഇരിക്കുന്ന ഇത്തരം പീക്കിരികളെ കാണുമ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തും..
എനിക്ക് രാഷ്ട്രീയമറിയില്ല..ഞാന്‍ കമ്മ്യൂണിസ്റ്റ്‌കാരിയല്ല.. കോണ്‍ഗ്രസ് അനുഭവിയുമല്ല.. ബി.ജെ.പിയുമല്ല...
പക്ഷെ ഇങ്ങനെ ഓരോന്ന് ചെയ്യുന്നവരെ കാണുമ്പോള്‍ വെറുതെ പ്രതികരിക്കാന്‍ തോന്നുന്നു...
കമ്മ്യൂണിസം പറയാതെ ജീവിക്കാന്‍ നോക്ക് മക്കളെ എന്ന് പറയാന്‍ തോന്നുന്നു..
അന്യനാട്ടില്‍ വമ്പന്മാരെ താങ്ങി അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ നാട്ടിലെ കാര്യം വരുമ്പോള്‍ എന്തിനു കോണ്‍ഗ്രെസ്സ്കാരെ കുത്തുന്നു? പിന്നെയും പറയാം എനിക്ക് രാഷ്ട്രീയമില്ല... രാഷ്ട്രീയാവബോധവുമില്ല.. പക്ഷെ പ്രതികരണശേഷി നഷ്ടമാകാത്തത് കൊണ്ടാവും ഇത്തരക്കാരെ കാണുമ്പോള്‍ നിറുത്തി പോ മോനെ എന്ന് പറയാന്‍ തോന്നുന്നത്..
നമ്മുടെ സ്ഥാനം ഉറപ്പാക്കി നമുക്ക് ഇഷ്ടാനുസരണം വിഹരിക്കാന്‍ ആരെയും അനുകൂലിക്കാമെന്ന്... അതല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നത്.. ഇവരാണോ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍.. ലജ്ജാവഹം...
എനിക്കിവരെ കാണുമ്പോള്‍ ഉറക്കെ വിളിച്ചു പറയാന്‍ തോന്നും.. പക്ഷെ എന്ത് കാര്യം..
ആരും ആരെക്കാളും മെച്ചക്കാരല്ല എന്നോര്‍മ്മിപ്പിക്കാന്‍ തോന്നും.. പക്ഷെ ഫലമില്ലാതൊരു കാര്യം ഞാന്‍ ചെയ്യണോ?
ഇല്ല അവരെയൊന്നും തിരുത്താന്‍ എനിക്കുദ്ദേശമില്ല..
Friday, 13 April 2012
Thursday, 5 April 2012
ഒരു മഴപ്രേമം
(കുറച്ചു ഭ്രാന്തുകള്‍ )
എനിക്ക് പ്രേമമാണ്.. പൊരിഞ്ഞ പ്രേമം.. ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രേമമല്ല..
ഓര്‍മ്മ വച്ച നാള്‍ മുതല്‍ മനസ്സില്‍ ഈ പ്രേമം ഒളിഞ്ഞു കിടപ്പുണ്ട്..
ഞാന്‍ മാത്രമല്ല കക്ഷിയെ പ്രേമിക്കുന്നത് എന്നെനിക്കറിയാം..
എന്നിട്ടും ഈ പ്രേമം അനുസ്യൂതം തുടരുന്നു..
ഗോപികമാര്‍ കൃഷ്ണനെ പ്രേമിച്ച പോലെ..
അറിഞ്ഞു കൊണ്ട് തന്നെ..
അനേകം പേരോടൊപ്പം ഞാനും ഈ പ്രേമകടലില്‍ നീന്തി തുടിക്കുന്നു..
പ്രേമം ആരോടാണ് എന്നറിയാനല്ലേ ഉത്സുകത..
:) പറയാം..
Subscribe to:
Posts (Atom)