രാമകൃഷ്ണന്‍
അമ്മയുടെ തറവാട് കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രത്തിനു തൊട്ടടുത്താണ്. വടക്കേടത്ത് മടോം. പണ്ടു വീട് നിറയെ ആളുകളായിരുന്നു. പഴയ ആ തറവാട്ടില്‍ ആണ് എന്റെ ബാല്യം. വീടുകരോടൊപ്പം ആ വീട്ടില്‍ തുല്യ അധികാരത്തോടെ വാണിരുന്ന ഒരു സംഘം ജോലിക്കാര്‍ ഉണ്ടായിരുന്നു.. അടുക്കളയിലും, പുറത്തും, തൊഴുത്തിലും ഒക്കെ ആയ്യി അവര്‍ സസുഖം വാണിരുന്ന കാലം.. ഞങ്ങള്‍ കുട്ടികളെ ഒക്കെ ഭരിക്കാന്‍ അവര്ക്കു പൂര്‍ണ അധികാരം ഉണ്ടായിരുന്നു എന്നതാണ് സത്യം.. അടുക്കള ജോലിക്ക് പണ്ടു രാമകൃഷ്ണന്‍ എന്ന്ന ഒരാളായിരുന്നു ഉണ്ടായിരുന്നത്. രാമകൃഷ്ണന് മുന്പ് പാറൂട്ടിഅമ്മ, മീനക്ഷിഅമ്മ ഒക്കെ റിട്ടയര്‍ ചെയ്തു പിരിഞ്ഞു പോയിരുന്നു.. എന്തായാലും ആ കഥാപത്രംകള്‍ ഒക്കെ വളരെ പണ്ടു ഞങ്ങള്ക്ക് പിറകിലെ തലമുറയുടെ ഓര്‍മകളില്‍ മാത്രം ഒതുങ്ങുന്നു.
രാമകൃഷ്ണന്റെ സ്പെഷ്യല്‍ വിഭവംകള്‍ എന്ന് പറയുമ്പോള്‍ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് കയ്പക്ക തീയല്‍, സ്പെഷ്യല്‍ ദോശ, ചമ്മന്തി എന്നിവയാണ്. പിന്നെ തലവേദന കൊണ്ടു വയ്യ രാമകൃഷ്ണ എന്ന് പറയുമ്പോള്‍ അയാള്‍ ഉണ്ടാക്കി കൊടുത്തിരുന്ന ചായ...
പറയാന്‍ തുടങ്ങിയാല്‍ തീരാത്ത കഥകളുണ്ട് ... പറയാമെന്നു ഞാന്‍ വാക്ക് പറഞ്ഞതല്ലേ.. പക്ഷെ കാത്തിരിക്കണം.. സമയം തരണം.. ഞാന്‍ ഓരോ കഥകള്‍ നിങ്ങള്ക്ക് മുന്നില്‍ വിളമ്പാം കേട്ടോ.
കാത്തിരിക്കു.. രാമകൃഷ്ണന്റെ കുറെ കഥകളുമായി ഉടന്‍ വരാം..
തുടരും....